വിവാഹം

ആലത്തൂർ: വെങ്ങന്നിയൂർ തെരങ്ങൻപാറ വീട്ടിൽ ഹുസൈ‍​െൻറ മകൻ റജീവും കിഴക്കഞ്ചേരി കരുമനശ്ശേരിയിൽ വീട്ടിൽ ഇബ്രാഹിമി‍​െൻറ മകൾ റസീനയും വിവാഹിതരായി. അഗളി സി.പി.ഐ ലോക്കൽ കമ്മിറ്റി സമ്മേളനം അഗളി: കാഞ്ഞിരപ്പുഴ -പാറവളവ് ബദൽ റോഡ് യാഥാർഥ്യമാക്കണമെന്ന് സി.പി.ഐ അഗളി ലോക്കൽ കമ്മിറ്റി സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ജോസ് ബേബി ഉദ്ഘാടനം ചെയ്തു. കമ്മിറ്റി അംഗം ഈശ്വരിരേശൻ, മണ്ഡലം സെക്രട്ടറി സി. രാധാകൃഷ്ണൻ, ലോക്കൽ സെക്രട്ടറിമാരായ അനിൽകുമാർ, ഡി. രവി, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡൻറ് അരുൺ ഗാന്ധി, സുനിൽകുമാർ ചിറ്റൂർ എന്നിവർ സംസാരിച്ചു. 13 അംഗ ലോക്കൽ കമ്മിറ്റിയും നിലവിൽ വന്നു. റോയ് ജോസഫിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.