നിലമ്പൂർ കോളജ്: സി.പി.ഐ വിദ‍്യാർഥികളെ വഞ്ചിക്കുന്നു

നിലമ്പൂർ: നിലമ്പൂരിന് അനുവദിച്ച കോളജിനെതിരെ സി.പി.ഐയും കോൺഗ്രസിലെ ചിലരും നടത്തുന്ന വ‍്യാജ പരാതികൾ മൂലം കോളജ് പ്രവർത്തനം അവതാളത്തിലേക്ക് നീങ്ങുകയാണെന്നും ഇത് വിദ‍്യാർഥി സമൂഹത്തെ വഞ്ചിക്കുന്നതാണെന്നും എസ്.എഫ്.ഐ നിലമ്പൂർ ഏരിയ കമ്മിറ്റി ആരോപിച്ചു. എം.എൽ.എയുടെ ഇടപെടൽ മൂലം കോളജ് ഈ അധ‍്യയനവർഷംതന്നെ തുടങ്ങാനുള്ള നടപടിക്രമങ്ങൾ അവസാനഘട്ടത്തിലായിരിക്കെ ഇതിന് തുരങ്കം വെക്കുന്ന നടപടിയാണ് സി.പി.ഐയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. വ‍്യാപാരികൾ ഉൾെപ്പടെയുള്ള പൊതുസമൂഹം പൂക്കോട്ടുംപാടത്ത് കോളജ് തുടങ്ങുന്നത് സ്വാഗതം ചെയ്യുകയാണ്. ഇൗ സാഹചര‍്യത്തിൽ സി.പി.ഐ പൊതുസമൂഹത്തോട് മറുപടി പറയേണ്ടി വരും. കോളജിനെതിരെയുള്ള നീക്കത്തിനെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും എസ്.എഫ്.ഐ ഏരിയ സെക്രേട്ടറിയറ്റ് മുന്നറിയിപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.