ശാസ്​ത്രപ്രദർശന മേള

കോയമ്പത്തൂർ: തിരുമലയാംപാളയം നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ അന്തർ സംസ്ഥാന സ്കൂൾ ശാസ്ത്ര പ്രദർശന മേള സംഘടിപ്പിച്ചു. കേരളത്തിലും തമിഴ്നാട്ടിലുമുള്ള 130 സ്കൂളുകളിലെ 3,350 വിദ്യാർഥികളാണ് ഇതിൽ പെങ്കടുത്തത്. നെഹ്റു ഗ്രൂപ് ഒാഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ഡോ. പി. കൃഷ്ണകുമാർ മേള ഉദ്ഘാടനം ചെയ്തു. ചെന്നൈ ബ്ലാക്ക് ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ എം. ബാലസുബ്രഹ്മണ്യം, ചെന്നൈ ലൈവ് ലൈഫ് എജുക്കേഷൻ സൈക്യാട്രിസ്റ്റ് കൺസൾട്ടൻറ് ഡോ. കണ്ണൻഗിരീഷ്, മാസ്കോം സൗത്ത് റീജനൽ മേധാവി വി. ഉദയശങ്കർ എന്നിവർ മുഖ്യാതിഥികളായി. വിവിധ മാതൃകകൾ ഒരുക്കിയ പവലിയനുകൾ നൂറുകണക്കിന് വിദ്യാർഥികൾ സന്ദർശിച്ചു. സയൻസ് ക്വിസ്, പ്രസംഗം, ചിത്രരചന തുടങ്ങിയ മത്സരങ്ങളും അരങ്ങേറി. വിജയികൾക്ക് കാഷ് അവാർഡുകൾ ഉൾപ്പെടെ സമ്മാനങ്ങൾ വിതരണം ചെയ്തു. CAPTION: cb205 കോയമ്പത്തൂർ നെഹ്റു എൻജിനീയറിങ് കോളജിൽ സംഘടിപ്പിച്ച ശാസ്ത്രപ്രദർശന മേളയിൽനിന്ന് കേരളത്തിൽ ക്രമസമാധാനം തകർന്നതായി കേന്ദ്രമന്ത്രി ആനന്ദ്കുമാർ കോയമ്പത്തൂർ: കേരളത്തിൽ ക്രമസമാധാനം തകർന്നതായി കേന്ദ്രമന്ത്രി ആനന്ദ്കുമാർ. കോയമ്പത്തൂർ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത്കക്ഷികളുടെ അക്രമപ്രവർത്തനങ്ങൾമൂലം കേരളത്തിലെ ജനങ്ങളുടെ സമാധാനജീവിതം നഷ്ടപ്പെട്ടിരിക്കയാണ്. അമിത് ഷാക്കും അദ്ദേഹത്തി​െൻറ മകനുമെതിരെ അടിസ്ഥാനരഹിതമായ കുറ്റാരോപണങ്ങളാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. അപകീർത്തികരമായ ആരോപണങ്ങൾ തുടർന്നാൽ നിയമപരമായ നടപടി സ്വീകരിക്കും. കോൺഗ്രസ് പാർട്ടിക്കെതിരായി ഉയർന്ന അഴിമതി ആരോപണങ്ങൾക്ക് ആദ്യം അവർ മറുപടി പറയെട്ടയെന്നും മന്ത്രി പറഞ്ഞു. മോദിയുടെ ഭരണത്തിൽ അഴിമതി നടന്നിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബി.ജെ.പി തമിഴ്നാട് അധ്യക്ഷ തമിഴിസൈ സൗന്ദരരാജൻ ഉൾപ്പെടെയുള്ള നേതാക്കളും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. പിന്നീട് പാലക്കാട്ട് നടക്കുന്ന ജനരക്ഷായാത്രയിൽ പെങ്കടുക്കാൻ മന്ത്രി തിരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.