സക്കീർ ഹുസൈ

കൊളത്തൂരിൽ വൻ ലഹരിവേട്ട; 97.60 ഗ്രാം എം.ഡി.എം.എയുമായി തിരൂർ സ്വദേശി പിടിയിൽ

കൊളത്തൂർ: ഓപറേഷൻ തൂഫാന്റെ ഭാഗമായി കൊളത്തൂർ പൊലീസും ഡാൻസാഫ് സ്ക്വാഡും നടത്തിയ പരിശോധനയിൽ വിൽപനക്കെത്തിച്ച 97.60 ഗ്രാം എം.ഡി.എം.എയുമായി തിരൂർ പൊന്മുണ്ടം സ്വദേശി പിടിയിൽ. പൊന്മുണ്ടം ആദൃശ്ശേരി പാട്ടുരാട്ട് വീട്ടിൽ സക്കീർ ഹുസൈനെയാണ് (43) ഞായറാഴ്ച രാത്രി 8.30ഓടെ പെരിന്തൽമണ്ണ ഡാൻസാഫ് ഇൻസ്പെക്ടർ കൂടിയായ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. എൻ.ഒ. സിബി, പെരിന്തൽമണ്ണ ഡിവൈ.എസ്.പി. എം.ബി. ലത്തീഫ് എന്നിവരുടെ നേതൃത്വത്തിൽ കൊളത്തൂർ പൊലീസും ഡാൻസാഫ് സംഘവും രഹസ്യനിരീക്ഷണം നടത്തിവരികയായിരുന്നു. കൊളത്തൂർ പലകപ്പറമ്പ് പാങ്ങ് റോഡിൽ നടത്തിയ പരിശോധനയിലാണ് ഓട്ടോയിൽ കടത്തിയ എം.ഡി.എം.എയുമായി സക്കീർ ഹുസൈൻ പിടിയിലായത്. തിരൂർ, കോട്ടക്കൽ ഭാഗങ്ങൾ കേന്ദ്രീകരിച്ച് എം.ഡി.എം.എ ചെറിയ പാക്കറ്റുകളിലാക്കി വിൽപന നടത്തുന്ന കണ്ണിയാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം എം.ഡി.എം.എയുമായി പിടിയിലായി രണ്ടുമാസം ജയിലിൽ കിടന്ന് ജാമ്യത്തിൽ ഇറങ്ങിയതാണ്.

കൊളത്തൂർ ഇൻസ്പെക്ടർ എം. ബിജു, എസ്.സി.പി.ഒമാരായ മനോജ് കുമാർ, ദിനേശ്, പ്രഫുൽ, പ്രശാന്ത്, കൃഷ്ണകുമാർ, സുരേന്ദ്രബാബു എന്നിവരും കൊളത്തൂർ പൊലീസും പൊലീസ് സംഘത്തിലുണ്ടായിരുന്നു. മലപ്പുറം പൊലീസ് ഇൻസ്പെക്ടർ ഹരീഷിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Massive drug bust in Kolathur; Tirur native arrested with 97.60 grams of MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.