ഗൗരീനന്ദ

നാഷനൽ റോവിങ് ചാമ്പ്യൻഷിപ്പ്; ഗൗരീനന്ദക്ക് സുവർണനേട്ടം

മേലാറ്റൂർ: മഹാരാഷ്ട്രയിലെ പുണെയിയിൽ നടന്ന അണ്ടർ 23 നാഷനൽ റോവിങ് ചാമ്പ്യൻഷിപ്പിൽ 2000 മീറ്റർ സിംഗിൾ സ്‌കൾ മത്സരത്തിൽ മേലാറ്റൂർ സ്വദേശി ഗൗരീനന്ദ സ്വർണം നേടി മലപ്പുറത്തിന്റെ അഭിമാനമായി. 2026 ജൂൺ 26ന് നടന്ന മത്സരത്തിൽ കർണാടകയുടെ കോമളത്തിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് ഗൗരീനന്ദ കേരളത്തിനായി സ്വർണനേട്ടം കൊയ്തത്. ചാമ്പ്യൻഷിപ്പിൽ വനിതവിഭാഗം ചാമ്പ്യന്മാരായാണ് കേരളത്തിന്റെ മടക്കം.

2023, 2024, 2025 വർഷങ്ങളിൽ നടന്ന നാഷനൽ ചാമ്പ്യൻഷിപ്പുകളിലും നാഷനൽ ഗെയിംസിലും സ്വർണമെഡലുകളും വെള്ളിയും വെങ്കലവും ഗൗരീനന്ദ നേടിയിട്ടുണ്ട്. മലേഷ്യയിലും തായ്‌ലൻഡിലും നടന്ന ഏഷ്യൻ ഇൻഡോർ റോവിങ് ചാമ്പ്യൻഷിപ്പുകളിൽ നാലു സ്വർണമെഡലുകൾ നേടിയിട്ടുണ്ട്. 2023 മുതൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആലപ്പുഴ സെന്ററിൽ പരിശീലനം നടത്തുന്ന ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിയായ ഗൗരീനന്ദ ഇപ്പോൾ കർണാടക ബെല്ലാരിയിലെ ഐ.ഐ.എസ് സെന്ററിൽ ഇന്ത്യൻ ടീം കോച്ചിങ് ക്യാമ്പിൽ പരിശീലനത്തിലാണ്.

എടപ്പറ്റ പാതിരിക്കോട് സ്വദേശി കണ്ടമംഗലത്ത് ശിവപ്രകാശിന്റെയും കരുവാരകുണ്ട് ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക ദീപ്തിയുടെയും മകളാണ് ഗൗരീനന്ദ. സഹോദരൻ നന്ദകിഷോർ മലപ്പുറം നവോദയ സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്.

Tags:    
News Summary - National Rowing Championship; Gaurinanda wins gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.