പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range വാഹനാപകടം: യുവാവിന് 1.05 കോടി നഷ്ടപരിഹാരം നൽകാൻ വിധി
മഞ്ചേരി: വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ യുവാവിന് 1.05 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ മഞ്ചേരി മോട്ടോര്‍ ആക്‌സിഡൻറ് ക്ലൈം ട്രൈബ്യൂണല്‍ ജഡ്ജി വി. ജ്യോതി വിധിച്ചു. കിഴിശ്ശേരി തവനൂര്‍ ഒന്നാംമൈല്‍ കിണറ്റിങ്ങല്‍ വീട്ടിൽ മുബഷിറിന് അനുകൂലമായാണ് വിധി. 2021 നവംബര്‍ മൂന്നിനായിരുന്നു അപകടം.
വഴിയരികിലൂടെ നടന്നുപോകവെ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയോട്ടിക്ക് പൊട്ടല്‍ ഉള്‍പ്പെടെ ഗുരുതര പരിക്കേറ്റിരുന്നു. ദീര്‍ഘകാലത്തെ ചികിത്സക്കും ശസ്ത്രക്രിയകള്‍ക്കും ശേഷവും 80 ശതമാനം സ്ഥിരമായ ശാരീരിക-മാനസിക വൈകല്യം സംഭവിച്ചതായി മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയാണ് തുക നല്‍കേണ്ടത്. മുബഷിറിന് വേണ്ടി അഡ്വ. പി. സാദിഖലി അരീക്കോട് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.