താനൂരിൽ ഹാർബറിന്റെ പുലിമുട്ടിലിടിച്ച് തകർന്ന മീൻപിടിത്ത വള്ളം

താനൂർ ഹാർബറിൽ പുലിമുട്ടിൽ ഇടിച്ച് വള്ളം തകർന്നു

താനൂർ: ഹാർബറിന്റെ പുലിമുട്ടിലിടിച്ച് മീൻപിടിത്ത വള്ളവും എഞ്ചിനും നശിച്ചു. താനൂർ സ്വദേശി അമ്പലക്കണ്ടി ഇസ്മായിലിന്റെ ഉടമസ്ഥതയിലുള്ള ‘മുസമ്മിൽ’ വള്ളമാണ് നശിച്ചത്. ഞായറാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. മീൻപിടിത്തം കഴിഞ്ഞ് തിരിച്ച് വരുന്നതിനിടെ തിരമാലയിൽപ്പെട്ട വള്ളം പുലിമുട്ടിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വള്ളം പൂർണമായും തകർന്നു. വള്ളത്തിലുണ്ടായിരുന്ന അമ്പലക്കണ്ടി ഇസ്മായിൽ, മകൻ ജാബിർ, കുഞ്ഞാത്തുവിന്റെ പുരക്കൽ യൂനുസ് എന്നിവർ കടലിൽ വീണു. സംഭവം കണ്ട കോമുക്കടവത്ത് ലത്തീഫ്, ചെറുപുരക്കൽ മൊയ്തീൻകോയ എന്നിവർ വള്ളം അടുപ്പിച്ച് കടലിൽ വീണവരെ രക്ഷപ്പെടുത്തി.

സംഭവമറിഞ്ഞ് കോസ്റ്റൽ പൊലീസും സ്ഥലത്തെത്തി. വള്ളം കൂടാതെ ഒരു എൻജിൻ പൂർണമായും ഒന്ന് ഭാഗികമായും നശിച്ചു. മൂന്ന് സെറ്റ് വലയും നഷ്ടമായി. നാലര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Tags:    
News Summary - A boat crashed into the breakwater at Tanur Harbor and was destroyed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.