Posted On
date_range Updated On
date_range ഗുജറാത്തിൽ ദലിത് കുടുംബത്തിലെ സ്ത്രീയും കുട്ടികളും കൊല്ലപ്പെട്ട നിലയിൽ
ഗുജറാത്തിൽ ദലിത് കുടുംബത്തിലെ സ്ത്രീയും കുട്ടികളും കൊല്ലപ്പെട്ട നിലയിൽ രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ ദലിത് കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അമ്മയും മൂന്നുകുട്ടികളുമാണ് കൊല്ലപ്പെട്ടത്. ജുനഗഡ് ജില്ലയിലെ മംഗ്രോളിൽ ഇവർ താമസിച്ചിരുന്ന വാടക വീടിെൻറ സെപ്റ്റിക് ടാങ്കിലാണ് നാലുപേരുടെയും മൃതദേഹം കണ്ടെത്തിയത്. മൂർച്ചയേറിയ ആയുധമുപയോഗിച്ചാകാം കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ശാരദബെൻ ഗോഹൽ (35), മകൻ റിത്വിക് (13), പെൺകുട്ടികളായ ഡോളി (12), നേഹ (ഏഴ്) എന്നിവരാണ് കൊല്ലപ്പെട്ടത്. ശാരദബെന്നും ഭർത്താവും കർഷകത്തൊഴിലാളികളാണ്. ഭർത്താവ് ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നതെന്ന് കരുതുന്നു. ഇവർ ജോലി ചെയ്തിരുന്ന കൃഷിഭൂമിയുടെ ഉടമയുേടതാണ് താമസിച്ചിരുന്ന വീടും. ശാരദബെന്നിെൻറ പിതാവിെൻറ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.