കേരളപ്പിറവി ദിനാചരണം

കോട്ടക്കൽ: ചെട്ടിയാം കിണർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ നടത്തി. കേരളം നൂറ്റാണ്ടുകളിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗമത്സരം, ദേശീയോദ്ഗ്രഥന മതസൗഹാർദ പ്രതിജ്ഞ, കവിതാലാപനം എന്നിവ നടന്നു. ഭിന്നശേഷി വിഭാഗത്തിൽപെട്ട അക്ഷയ് തയാറാക്കിയ മാഗസിൻ പ്രകാശനം ചെയ്തു. പ്രധാനാധ്യാപകൻ ആർ.എസ്. മുരളീധരൻ സബ് ജില്ല ശാസ്ത്രമേള ഗണിത ശാസ്ത്രമേള, കായിക മേള എന്നിവയിലെ വിജയികൾക്ക് ഉപഹാരം നൽകി. വി. അബ്ദുല്ല സ്വാഗതവും അസൈനാർ എടരിക്കോട് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.