ബസുടമകൾ ശേഖരിച്ചത് അഞ്ചര ലക്ഷം ചെര്‍പ്പുളശ്ശേരി: വൃക്കരോഗം കാരണം കഷ്ടതയനുഭവിക്കുന്ന കരുമാനാംകുര്‍ശ്ശിയിലെ മണികണ്ഠന്‍, ചളവറയിലെ അബ്ദുല്ലക്കുട്ടി എന്നിവരുടെ ചികിത്സ നിധിയിലേക്ക് ബസുടമകളും തൊഴിലാളികളും ശേഖരിച്ച തുക കൈമാറി. ബസുടമകളും തൊഴിലാളികളും നാട്ടുകാരും സാമൂഹിക പ്രവര്‍ത്തകരും പെങ്കടുത്ത ചടങ്ങില്‍ എം.ബി. രാജേഷ് എം.പി തുക കൈമാറി. ചെര്‍പ്പുളശ്ശേരിയിലെ ബസുകള്‍ ഒരു ദിവസം ശേഖരിച്ച 5,67,250 രൂപയാണ് കൈമാറിയത്. അബ്ദുല്ലക്കുട്ടിയുടെ വിഹിതം ചളവറയിലെ സഹായനിധി കമ്മിറ്റി പ്രവര്‍ത്തകരും മണികണ്ഠനുള്ള വിഹിതം മണികണ്ഠനും ഏറ്റുവാങ്ങി. കെ. ബാലകൃഷ്ണന്‍, കെ. വേണുഗോപാല്‍, എം.ആര്‍. രാജേഷ് എന്നിവര്‍ സംസാരിച്ചു. caption: ചെർപ്പുളശ്ശേരിയിൽ ബസുടമകൾ ശേഖരിച്ച ചികിത്സ സഹായ വിതരണ ചടങ്ങ് എം.പി. രാജേഷ് എം.പി ഉദ്ഘാടനം ചെയ്യുന്നു 'പറക്കുളം സ്‌കൂളിൽ സിന്തറ്റിക്ക് ട്രാക്ക് അനുവദിക്കണം' ആനക്കര: പറക്കുളം ഗവ. മോഡല്‍ െറസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സിന്തറ്റിക്ക് ട്രാക്ക് അനുവദിക്കണമെന്ന് പി.ടി.എ പ്രസിഡൻറ് സുന്ദരന്‍ മുണ്ട്രക്കോട് പട്ടികജാതി മന്ത്രിക്കും കായിക മന്ത്രിക്കും നല്‍കിയ നിവോദനത്തില്‍ ആവശ്യപ്പെട്ടു. മുന്നൂറിലേറെ വിദ്യാർഥികള്‍ പഠിക്കുന്ന സ്‌കൂളാണിത്. നാല് വര്‍ഷമായി തൃത്താല ഉപജില്ല കായികമേളയിൽ വിജയികളാണ് സ്കൂൾ. നിർധനരായ പട്ടികജാതി പെണ്‍കുട്ടികളാണ് ജനറല്‍ വിഭാഗത്തിനൊപ്പം മത്സരിച്ച് കായിക കിരീടം നിലനിര്‍ത്തുന്നത്. രാവിലെയും വൈകീട്ടും പരിശീലനം നടത്താന്‍ ഗ്രൗണ്ടിൽ വെളിച്ചം കിട്ടുന്ന തരത്തില്‍ ഹൈമാസ്‌റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. കുന്നിന്‍ പുറത്ത് ഒറ്റപ്പെട്ട് കിടക്കുന്ന സ്‌കൂളില്‍ തെരുവുനായ്, കുറുക്കന്‍ എന്നിവയുടെ ശല്യമുണ്ടെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.