ബിബിൻ വധം: ഒരു വാൾ കൂടി കണ്ടെടുത്തു

തിരൂർ: ആർ.എസ്.എസ് പ്രവർത്തകൻ ബിബിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ഒരു വാൾ കൂടി പൊലീസ് കണ്ടെടുത്തു. ബി.പി അങ്ങാടി പുളിഞ്ചോടിനടുത്ത് സ്വകാര്യ സ്ഥലത്തെ കുളത്തിൽ നിന്നാണ് ആയുധം ലഭിച്ചത്. പൊലീസ് കസ്റ്റഡിയിലുള്ള ആറാം പ്രതി നൽകിയ വിവരമനുസരിച്ചായിരുന്നു പരിശോധന. കൃത്യം നിർവഹിച്ച ശേഷം രക്ഷപ്പെടുന്നതിനിടെ ത​െൻറ കൈയിലുണ്ടായിരുന്ന വാൾ കുളത്തിലേക്ക് എറിഞ്ഞതായി ഇയാൾ വെളിപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ തിരൂർ സി.ഐ എം.കെ. ഷാജിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തുകയായിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കുളത്തി​െൻറ മധ്യഭാഗത്തു നിന്ന് നാട്ടുകാരനായ സുബ്രഹ്മണ്യനാണ് വാൾ ലഭിച്ചത്. തഹസിൽദാർ സുരേഷ് കുമാർ, ഡെപ്യൂട്ടി തഹസിൽദാർ ശിവപ്രസാദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. 44 സ​െൻറീമീറ്റർ നീളമുള്ളതാണ് ആയുധം. കോടതിയുടെ അനുമതിയോടെ ഫോറൻസിക് പരിശോധനക്ക് അയക്കുമെന്ന് സി.ഐ അറിയിച്ചു. photo: tir mg2 പൊലീസ് കുളത്തിൽനിന്ന് കണ്ടെടുത്ത വാൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.