മലപ്പുറം: ആദായനികുതി വെബ്സൈറ്റുമായുള്ള ലിങ്ക് നഷ്ടമായതിനാൽ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ ശാഖകളിൽ ഇടപാടുകൾ മുടങ്ങി. അര ലക്ഷത്തിന് മുകളിലുള്ള ഇടപാടുകളാണ് ചൊവ്വാഴ്ച തടസ്സപ്പെട്ടത്. ഇത്തരം ഇടപാടുകൾക്ക് പാൻ നമ്പർ നിർബന്ധമാണ്. ഇൻറർലിങ്കിങ് നഷ്ടമായതിനാൽ പാൻ സെർച്ച് ചെയ്യാനായില്ല. ഇതിനാൽ ഒട്ടുമിക്ക ശാഖകളിലും ഇടപാടുകൾ തടസ്സപ്പെട്ടു. ഉച്ചക്ക് മുക്കാൽ മണിക്കൂർ മാത്രമാണ് ലിങ്ക് ലഭിച്ചത്. സെർവർ പ്ലാറ്റ്ഫോമിലെ തകരാറാണ് ലിങ്ക് നഷ്ടമാവാൻ കാരണമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.