പ്രൈവറ്റ് രജിസ്ട്രേഷൻ ഫീസ് വർധന: സർവകലാശാലയിലേക്ക് മാർച്ച്​ നടത്തി

തേഞ്ഞിപ്പലം: വിദൂര വിദ്യാഭ്യാസ വിഭാഗം പ്രൈവറ്റ് രജിസ്ട്രേഷന് ഫീസ് വർധിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് പ്രൈവറ്റ് കോളജ് അസോസിയേഷനും കോ-ഓപറേറ്റിവ് അസോസിയേഷനും കാലിക്കറ്റ് സർവകലാശാലയിലേക്ക് മാർച്ച് നടത്തി. സമരസമിതി കൺവീനർ എ. പ്രഭാകരൻ സമരം ഉദ്‌ഘാടനം ചെയ്തു. സി.ജെ. ഡേവിഡ്, സി. അഫ്‌നാസ്, ടി.കെ. ഉമ്മർ, പി.എസ്. ആതിര, പി.എൻ. ശശിധരൻ, മുഹമ്മദലി എന്നിവർ സംസാരിച്ചു. തുടർന്ന് നേതാക്കൾ പ്രോ വി.സിയുമായി ചർച്ച നടത്തി. നവംബർ നാലിന് ചേരുന്ന സിൻഡിക്കേറ്റ് യോഗത്തിൽ വിഷയം ചർച്ച ചെയ്യാമെന്നും ഡിഗ്രി രജിസ്ട്രേഷൻ സമയം 15 വരെ നീട്ടാമെന്നും ഉറപ്പ് ലഭിച്ചതായി നേതാക്കൾ പറഞ്ഞു. വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ ഡോ. എ.ബി. മൊയ്തീൻ കുട്ടിയും ചർച്ചയിൽ പങ്കെടുത്തു. ബുധനാഴ്ച മുതൽ സർവകലാശാലയുടെ പ്രധാന കവാടത്തിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.