പാലക്കാട്: ത്യാഗോജ്ജ്വല പോരാട്ടത്തിനുടമയായ ഇന്ദിര ഗാന്ധി ജനമനസ്സുകള്‍ കവര്‍ന്ന ഭരണാധികാരിയായിരുന്നുവെന്ന് മുൻ എം.പി വി.എസ്. വിജയരാഘവന്‍. ജില്ല കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ഇന്ദിര ഗാന്ധി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠന്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ എ. രാമസ്വാമി, പി.വി. രാജേഷ്, എ. സുമേഷ്, ശാന്താജയറാം, ജി. ശിവരാജന്‍, എ. ബാലന്‍, വി. രാമചന്ദ്രന്‍, കെ.എ. തുളസി, കെ. രാജേശ്വരി, എ. രാമദാസ് എന്നിവര്‍ സംസാരിച്ചു. കാർഷിക കടങ്ങൾ എഴുതിത്തള്ളണം: സ്വതന്ത്ര കർഷകസംഘം പാലക്കാട്: കാലവർഷക്കെടുതിയിൽ വന്യജീവികളുടെ ആക്രമണം മൂലം കടക്കെണിയിലായ കർഷകരുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ കേന്ദ്ര,-സംസ്ഥാന സർക്കാറുകൾ അടിയന്തരനടപടി സ്വീകരിക്കണമെന്ന് സ്വതന്ത്ര കർഷകസംഘം ജില്ല കൺെവൻഷൻ ആവശ്യപ്പെട്ടു. പുതുപ്പള്ളിത്തെരുവ് ശിഹാബ് തങ്ങൾ സ്മാരകത്തിൽ ചേർന്ന കൺെവൻഷൻ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗം സി.എ.എം.എ. കരീം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എം. മമ്മദ്ഹാജി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് കളത്തിൽ അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി. സ്വതന്ത്ര കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡൻറ് ശ്യാം സുന്ദർ, മരക്കാർ മാരായമംഗലം, എം.എം. ഹമീദ്, എൻ. ഹംസ, കെ.ബി.എ. സമദ്, എം. ആലി, പി.കെ. മുരളീധരൻ, ഫാത്തിമ, കെ.ടി.എ. ലത്തീഫ്, പി.കെ. അബ്ദുല്ല മാസ്റ്റർ എന്നിവർ സംസാരിച്ചു. പൊലീസ് കേസെടുക്കണം -ബി.ജെ.പി ജില്ല പ്രസിഡൻറ് പാലക്കാട്: ജനജാഗ്രത യാത്രക്കായി പൊതുറോഡിൽ സ്റ്റേജ് കെട്ടി ആളുകളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിൽ പൊലീസ് കേസെടുക്കണമെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് ഇ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. നഗരത്തിൽ നടക്കുന്ന പരിപാടിയിൽ മുനിസിപ്പാലിറ്റി റോഡ് ൈകയേറി വേദി കെട്ടുകയും മുനിസിപ്പാലിറ്റിയുടെ ഒരു അനുമതിയും ഇല്ലാതെയാണ് പൊലീസ് മൈക്ക് പെർമിഷൻ നൽകിയിട്ടുള്ളത്. പൊലീസിെൻറ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.