മരവട്ടത്തെ പോലീസ് അതിക്രമം പ്രതിഷേധാർഹം -^വെൽഫെയർ പാർട്ടി

മരവട്ടത്തെ പോലീസ് അതിക്രമം പ്രതിഷേധാർഹം --വെൽഫെയർ പാർട്ടി --------------------മലപ്പുറം: മരവട്ടത്ത് ഗെയിൽ വാതക പൈപ് ലൈനുമായി ബന്ധപ്പെട്ട് ഭൂമി നഷ്ടപ്പെടുന്നതിനെതിരെ സമരം ചെയ്തവരെ ക്രൂരമായി ആക്രമിച്ച പൊലീസ് നടപടി പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി ജില്ല സെക്രേട്ടറിയറ്റ്. പാർട്ടി നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തതിലും അപലപിച്ചു. ജനവിരുദ്ധ വികസന പദ്ധതികൾ അടിച്ചേൽപ്പിക്കാൻ കാണിക്കുന്ന ധാർഷ്ട്യം ഒരു ജനാധിപത്യ ഭരണകൂടത്തിന് ചേർന്നതല്ല. പ്രസിഡൻറ് എം.ഐ. റഷീദ് അധ്യക്ഷത വഹിച്ചു. എ. ഫാറൂഖ്, ഗണേഷ് വടേരി, റംല മമ്പാട്, മുനീബ് കാരക്കുന്ന്, നാസർ കിഴുപറമ്പ് എന്നിവർ സംസാരിച്ചു. കൃഷ്ണൻ കുനിയിൽ സ്വാഗതവും സുഭദ്ര വണ്ടൂർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.