പിഞ്ചുകുഞ്ഞിനെ അമ്മ ചൈൽഡ്‌ലൈനിൽ ഏൽപിച്ചു

മലപ്പുറം: വിവാഹ വാഗ്‌ദാനം നൽകി നാടുവിട്ട വ്യക്തിയിൽ ജനിച്ച കുഞ്ഞിനെ മാതാവ് ചൈൽഡ്‌ലൈനിൽ ഏൽപിച്ചു. നാൽപതു ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് കൈമാറിയത്. കുഞ്ഞിനെ വളർത്താൻ കഴിയില്ലെന്നും കുട്ടിയെ ഏറ്റെടുക്കണമെന്നും അപേക്ഷിച്ചതിനെ തുടർന്നാണ് നടപടി. കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം ഹാരിസ് പഞ്ചിളിക്കു മുമ്പാകെ ഹാജരാക്കി. വൈദ്യപരിശോധന നടത്തിയ ശേഷം ശിശുകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് മാതാവി​െൻറ സമ്മതത്തോടെ പേരും നൽകി. പ്രവർത്തനങ്ങൾക്ക് ചൈൽഡ്‌ലൈൻ കോഓഡിനേറ്റർ അൻവർ കാരക്കാടൻ, കൗൺസിലർമാരായ റാഷിദ് തിരൂർ, അർച്ചന ജിതേഷ് എന്നിവർ നേതൃത്വം നൽകി. 60 ദിവസത്തിനുള്ളിൽ അമ്മക്കു വേണമെങ്കിൽ കുട്ടിയെ തിരിച്ച് ആവശ്യപ്പെടാം. അല്ലെങ്കിൽ കുട്ടിയെ ദത്തുനൽകുന്നതിനുള്ള നടപടി സ്വീകരിക്കും. 45 ദിവസത്തിനിടയിൽ ജില്ല ചൈൽഡ്‌ലൈനിൽ ലഭിച്ച പതിമൂന്നാമത്തെ നവജാത ശിശുവാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.