രക്ഷിതാക്കൾക്ക്​ ബോധവത്കരണ ക്ലാസ്

ചെമ്മങ്കടവ്: പി.എം.എസ്.എ.എം.എ ഹൈസ്‌കൂളിൽ പത്താംതരം പരീക്ഷയിലെ മുന്‍വര്‍ഷത്തെ മികവ് നിലനിര്‍ത്താന്‍ രക്ഷിതാക്കള്‍ക്ക് ബോധവത്കരണ ക്ലാസ് നടത്തി. സമ്പൂര്‍ണ വിജയത്തോടൊപ്പം ഉയര്‍ന്ന മാര്‍ക്കും നേടാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനാണ് പി.ടി.എ ബോധവത്കരണം സംഘടിപ്പിച്ചത്. മാതൃസമിതി പ്രസിഡൻറ് റജുല പെലത്തൊടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ പി. മുഹമ്മദ് അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. എൻ.കെ. മുജീബ് റഹ്മാന്‍, സുരേഷ് രാമനാട്ടുകര എന്നിവർ സംസാരിച്ചു. photo: mm _class ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ ഹൈസ്‌കൂളിൽ സുരേഷ് രാമനാട്ടുകര രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണ ക്ലാസെടുക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.