ആനിരാജക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ചു

മലപ്പുറം: സി.പി.ഐ നേതാവ് ആനിരാജക്കെതിരായ അക്രമത്തിൽ ജില്ലയിലെങ്ങും വ്യാപക പ്രതിഷേധം. മലപ്പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തില്‍ സി.എച്ച്. നൗഷാദ്, എം.എ. റസാഖ്, അഡ്വ. മുസ്തഫ കൂത്രാടൻ, പി.സി. ബാലകൃഷ്ണന്‍, ഹക്കീം പന്തല്ലൂർ, ഷംസു കാട്ടുങ്ങല്‍, കെ.വി. നാസര്‍, മുക്കന്‍ റസാഖ്, കെ.എം. മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചേളാരി, ചങ്ങരംകുളം, വെളിയങ്കോട്, പള്ളിക്കല്‍ ബസാർ, ഏലംകുളം, എരമംഗലം, തിരൂർ, കൊണ്ടോട്ടി, അരീക്കോട്, എടവണ്ണ എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.