പുലാമന്തോൾ: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നവംബർ ഒന്നിന് സംസ്ഥാനത്തെ മുഴുവൻ കടകളുമടച്ച് ഹർത്താലാചരിക്കുന്നതിെൻറയും സെക്രേട്ടറിയറ്റ് വളയുന്നതിെൻറയും ഭാഗമായി പുലാമന്തോളിൽ വിളംബര ജാഥ നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുലാമന്തോൾ യൂനിറ്റ് പ്രസിഡൻറ് അസീസ് ഏർബാദ്, സെക്രട്ടറി അശ്റഫ് ചന്തം, ട്രഷറർ സമദ് ചോക്ലേറ്റ്, ജില്ല കമ്മിറ്റി അംഗം ഷാഫി നവാസ്, യൂത്ത് വിങ് സെക്രട്ടറി ജെ.ആർ. മുഹമ്മദലി, അലി വറൈറ്റി എന്നിവർ ജാഥക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.