മീസിൽസ്, റുബെല്ല കുത്തിവെപ്പ്: ബോധവത്കരണവുമായി അധ്യാപകർ

ഏലംകുളം: മീസിൽസ്, റുബെല്ല പ്രതിരോധ കുത്തിവെപ്പ് ബോധവത്കരണത്തിന് അധ്യാപകരും മുന്നിട്ടിറങ്ങുന്നു. ഏലംകുളം മുതുകുർശ്ശി വി.ആർ.യു.പി സ്കൂളിലാണ് അധ്യാപകർ മീസിൽസ്, റുബെല്ല ബോധവത്കരണ ക്ലാസ് നടത്തിയത്. ഇതി​െൻറ ഫലമായി ചില ക്ലാസുകളിൽ 80 ശതമാനത്തോളം വിദ്യാർഥികളും പ്രതിരോധ കുത്തിവെപ്പെടുക്കാൻ മുന്നോട്ടുവന്നു. യോഗത്തിൽ ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ആയിഷ അധ്യക്ഷത വഹിച്ചു. അധ്യാപകൻ അനിൽകുമാർ ബോധവത്കരണ ക്ലാസെടുത്തു. വാർഡംഗം പി. രാജഗോപാൽ, പ്രധാനാധ്യാപിക ഇ. ഗിരിജദേവി, പി.ടി.എ പ്രസിഡൻറ് പി. ബഷീർ, ഇ. ജയപ്രകാശ്, കെ. രവീന്ദ്രൻ, വി. അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.