പരിരക്ഷ സംഗമം: ലീഗ് ആരോപണം വ്യാജം ---എല്‍.ഡി.എഫ് മങ്കട: പരിരക്ഷ രോഗി ബന്ധു സംഗമവുമായി ബന്ധപ്പെട്ടുള്ള മുസ്‌ലിം ലീഗ് ആരോപണങ്ങള്‍ വ്യാജമാണെന്ന് എല്‍.ഡി.എഫ്. ആരോപണങ്ങള്‍ക്കെതിരെ എൽ.ഡി.എഫ് പ്രവര്‍ത്തകര്‍ മങ്കടയില്‍ പ്രകടനവും വിശദീകരണ പൊതുയോഗവും നടത്തി. പി.കെ. കുഞ്ഞിമോന്‍, സി. അരവിന്ദന്‍, മാമ്പറ്റ ഉണ്ണി, ഫൈസൽ മാമ്പള്ളി, ടി. കുഞ്ഞിമുഹമ്മദ് എന്നിവര്‍ സംസാരിച്ചു. എന്‍. മനോജ്, എം.എ. മോഹന്‍ദാസ്, ഷാഫി പുല്ലോട്ട്, പി.കെ. അബ്ബാസലി, ഷംസു കളത്തില്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.