സി.പി.എമ്മി​െൻറ ഗുണ്ടായിസം നേരിടും ^കോൺഗ്രസ്

സി.പി.എമ്മി​െൻറ ഗുണ്ടായിസം നേരിടും -കോൺഗ്രസ് വണ്ടൂർ: ഉപജില്ല ശാസ്ത്രമേള ഉദ്ഘാടനം ചെയ്യാൻ വണ്ടൂരിൽ വന്ന എ.പി. അനിൽകുമാർ എം.എൽ.എയെ കൈയേറ്റം ചെയ്യാൻ സി.പി.എം പ്രവർത്തകർ നടത്തിയ ശ്രമം ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന് കോൺഗ്രസ് നേതൃയോഗം. കോൺഗ്രസ് പ്രവർത്തകരെ സംഭവസ്ഥലത്ത് വരാതെ തടഞ്ഞ പൊലീസ് സി.പി.എമ്മുകാർക്ക് അഴിഞ്ഞാടാനുള്ള സഹായം ഒരുക്കിക്കൊടുക്കുകയാണ് ചെയ്തത്. ഇനി വണ്ടൂരിൽ പൊതുപരിപാടികളിൽ എം.എൽ.എക്ക് കോൺഗ്രസ് പ്രവർത്തകർ സംരക്ഷണം കൊടുക്കും. ഇടതു മന്ത്രിസഭയിലെ ആരോപണം നേരിടുന്ന മന്ത്രിമാരെയും എം.എൽ.എമാരെയും പ്രാദേശിക നേതാക്കെളയും അടക്കം ജില്ലയിൽ വഴിയിൽ തടയും. പൊലീസി​െൻറ അനാസ്ഥക്കെതിരെ സമര പരിപാടികൾ തീരുമാനിച്ചിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു. മുൻ ഡി.സി.സി പ്രസിഡൻറ് ഇ. മുഹമ്മദ് കുഞ്ഞി, കെ.സി. കുഞ്ഞിമുഹമ്മദ്, സി.കെ. മുബാറക്ക്, എൻ.എ. മുബാറക്ക്, കെ.ടി. അജ്മൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.