മങ്കട ഉപജില്ല ശാസ്​ത്രോത്സവത്തിന്​ ഇന്ന്​ തുടക്കം

മക്കരപറമ്പ്: മങ്കട ഉപജില്ല ശാസ്ത്രോത്സവത്തിന് ബുധനാഴ്ച മക്കരപറമ്പ് ജി.വി.എച്ച്.എസ്.എസിൽ തുടക്കമാകും. രാവിലെ പത്തിന് ടി.എ. അഹമ്മദ് കബീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് അംഗം എം.ടി. സലീന ടീച്ചർ അധ്യക്ഷത വഹിക്കും. ഉപജില്ലയിലെ 102 സ്കൂളുകളിൽ നിന്നായി 2500ഒാളം പ്രതിഭകൾ രണ്ടുദിവസങ്ങളിലായി മാറ്റുരക്കും. ഗണിത ശാസ്ത്രമേളക്ക് പുണർപ്പ വി.എം.എച്ച്.എം.യു.പി സ്കൂളാണ് വേദിയാകുക. രാവിലെ ഒമ്പതോടെ മത്സരങ്ങൾക്ക് തുടക്കമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.