Posted On
date_range Updated On
date_range സ്കൂൾ കെട്ടിടം തകർന്നു വീണു; അവധിയായതിനാൽ ദുരന്തമൊഴിവായി
എടവണ്ണ: പത്തപ്പിരിയം ജി.യു.പി സ്കൂളിൽ കെട്ടിടം തകർന്ന് വീണു. പ്രീപ്രൈമറി ക്ലാസ് നടക്കുന്ന പഴയ ഓടിട്ട കെട്ടിടമാണ് ശനിയാഴ്ച വൈകീട്ട് മൂന്നോടെ തകർന്നത്. സ്കൂൾ അവധിയായതിനാൽ ദുരന്തം ഒഴിവായി. വർഷങ്ങൾ പഴക്കമുള്ള കെട്ടിടം ദ്രവിച്ച അവസ്ഥയിലായിരുന്നു. കെട്ടിടത്തിന് ഫിറ്റ്നസ് വേണമെന്നാവശ്യപ്പെട്ട് സ്കൂൾ അധികൃതർ പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ, ടെക്നിക്കൽ വിഭാഗം അംഗീകാരം നൽകിയില്ലെന്ന് പറയുന്നു. ആവശ്യമായ സമയത്ത് മെയിൻറനൻസ് ഫണ്ട് പഞ്ചായത്ത് അനുവദിക്കാത്തതാണ് കെട്ടിടം തകരാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. എൽ.പി സ്കൂളുകളുടെ അധികാരം കൈമാറിയെങ്കിലും ഭൂരിപക്ഷം പഞ്ചായത്തുകളും വിദ്യാഭ്യാസരംഗത്തേക്കുള്ള ഫണ്ട് മാറ്റിവെക്കുന്നില്ലെന്ന് പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.