അമ്പിട്ടാംപൊട്ടിയില്‍ മെസിക്ക് കൂറ്റന്‍ പ്രതിമ

എടക്കര: ലോക ഫുട്‌ബാളിലെ ഇതിഹാസ താരം ലയണല്‍ മെസിയുടെ കൂറ്റന്‍ പ്രതിമ പോത്തുകല്‍ അമ്പിട്ടാംപൊട്ടിയില്‍ ഒരുങ്ങി. അര്‍ജന്റീന ആരാധകൻ റഫീഖ് ഇല്ലിക്കലിന്റെ നേതൃത്വത്തിലാണ് ഏഴടി ഉയരമുള്ള പ്രതിമ ഒരുക്കിയത്. കോട്ടയം പാലാ സ്വദേശിയായ ശില്‍പി ഷിജോയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിമ നിര്‍മിച്ചത്. നിർമാണം ഒരു മാസത്തിലേറെ സമയമെടുത്തു. ഏകദേശം ആറ് ലക്ഷം രൂപയാണ് ചെലവ്.

അടുത്ത ശനിയാഴ്ച വൈകിട്ട് അഞ്ചിന് മുന്‍ ഇന്ത്യന്‍ ഫുട്‌ബാള്‍ താരം ആസിഫ് സഹീര്‍ പ്രതിമ അനാച്ഛാദനം ചെയ്യും. കഴിഞ്ഞ ലോകകപ്പില്‍ മെസി കിരീടം ഉയര്‍ത്തുന്നത് സ്വപ്നം കണ്ടതോടെയാണ് പ്രതിമ നിര്‍മിക്കാനുള്ള ആശയം മനസ്സില്‍ വന്നതെന്ന് അര്‍ജന്റീന ഫാന്‍സ് ഭാരവാഹിയായ റഫീഖ് പറഞ്ഞു. 

Tags:    
News Summary - Giant Messi statue unveiled in Ambittampotti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.