ക്രിമിനൽ കേസുകളിലെ പ്രതികളായ മൂന്ന് പേരെ കാപ്പ നിയമപ്രകാരം നാടുകടത്തി

പൊന്നാനി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായി ഗുരുതര കുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെട്ടുവന്ന മൂന്ന് പേർക്കെതിരെ കാപ്പ നിയമപ്രകാരം നടപടി. വെളിയങ്കോട് പഴയകടവ് സ്വദേശി കറുപ്പംവീട്ടിൽ ഷാഫി (47), പൊന്നാനി അഴീക്കൽ സ്വദേശി അത്തോളിപ്പറമ്പിൽ അൻസാർ (30), പൊന്നാനി മരക്കടവ് സ്വദേശി പുതുപൊന്നാനിക്കാരന്റെ വീട്ടിൽ സക്കീർ (36) എന്നിവരെയാണ് മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നതിൽനിന്ന് വിലക്കിയത്. പൊന്നാനി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.വി ജിഷ്ണു സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. ഇതിന്റെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി. മൂവരെയും മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നതിൽനിന്ന് വിലക്കി ഉത്തരവിറക്കി.

എം.ഡി.എം.എ, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കളുടെ വിൽപനയും ഉപയോഗവുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിയായ ഷാഫിക്കെതിരെ പൊന്നാനി, പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനുകളിലായി നാലോളം കേസുകളുണ്ട്. അൻസാർ എ.പി. കുറ്റകരമായ നരഹത്യാശ്രമം, കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ആറോളം കേസുകളിൽ പ്രതിയാണ്.

 

Tags:    
News Summary - Three Banned from Malappuram Under KAAPA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.