ചോർന്നൊലിക്കുന്ന കാളികാവ് മൃഗാശുപത്രിയിൽ വെള്ളം ഫയലുകളിൽ വീഴാതിരിക്കാൻ ബക്കറ്റ് വെച്ചിരിക്കുന്നു
ചോർന്നൊലിച്ച് കാളികാവ് ഗവ. മൃഗാശുപത്രി കെട്ടിടം
കാളികാവ്: ബലക്ഷയത്തെത്തുടർന്ന് ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ ഭയത്തോടെ ജോലി ചെയ്യേണ്ട ദുരവസ്ഥയിലാണ് കാളികാവ് ഗവ. മൃഗാശുപത്രിയിലെ ജീവനക്കാർ. മഴയുള്ള സമയങ്ങളിൽ ആശുപത്രിയുടെ പ്രവർത്തനം പലപ്പോഴും അവതാളത്തിലാകുന്നു. മേൽക്കൂരയിലൂടെ വെള്ളം ഓഫിസിനുള്ളിലേക്ക് ചോർന്നിറങ്ങുന്നത്. ജീവനക്കാരുടെയും ഓഫിസ് ഉപകരണങ്ങളുടെയും മരുന്നുകളുടെയും സുരക്ഷക്ക് ഭീഷണിയാകുന്നത്.
ചോർന്നെത്തുന്ന വെള്ളം പാത്രങ്ങളിൽ ശേഖരിച്ചാണ് ഓഫിസിലെ ഫയലുകളും ഉപകരണങ്ങളും ജീവനക്കാർ സംരക്ഷിക്കുന്നത്. വൈദ്യുതി സംവിധാനങ്ങളിലേക്ക് വെള്ളം എത്താനും സാധ്യതയുണ്ട്. ടെറസിൽ വെള്ളം കെട്ടിനിൽക്കുന്നത് കെട്ടിടത്തിന്റെ ബലക്ഷയവും വർധിക്കാൻ കാരണമാകുന്നു. നിലവിലെ കെട്ടിടം പൊളിച്ചുനീക്കി പുതിയ കെട്ടിടം നിർമിക്കണമെന്നാണ് നാട്ടുകാരുടെയും ജീവനക്കാരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.