വൈദ്യുതികാൽ മാറ്റി സ്ഥാപിച്ചു

പുലാമന്തോൾ: കുരുവമ്പലം പള്ളിപ്പടിയിൽ അപകട ഭീഷണിയിലായിരുന്ന വൈദ്യുതികാലിന് പകരം പുതിയത് സ്ഥാപിച്ചു. അടിവശം തകർന്ന് അപകട ഭീഷണിയിലായിരുന്ന വൈദ്യുതികാൽ മാറ്റണമെന്ന് പൊതുജനങ്ങളിൽനിന്ന് പരാതി ഉയർന്നിരുന്നു. വൈദ്യുതികാലിനെ കുറിച്ച് ജൂണിൽ 'മാധ്യമം' വാർത്തയാക്കിയിരുന്നു. ബുധനാഴ്ച ഉച്ചയോടെ കെ.എസ്.ഇ.ബി കൊളത്തൂർ സെക്ഷനിൽനിന്ന് ജീവനക്കാരെത്തിയാണ് വൈദ്യുതികാൽ പുനഃസ്ഥാപിച്ചത്. (പടം കുരുവമ്പലം പള്ളിപ്പടിയിലെ വൈദ്യുതികാൽ പുനഃസ്ഥാപിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.