കോട്ടക്കൽ: 'വളകിലുങ്ങുന്ന കൗമാരം: പ്രശ്നങ്ങളും പ്രതിവിധികളും' വിഷയത്തിൽ ചെട്ടിയാംകിണർ ഗവ. ഹൈസ്കൂളിൽ . ക്ലാസിന് മായ അഭിലാഷ് നേതൃത്വം നൽകി. പ്രധാനാധ്യാപകൻ ആർ.എസ്. മുരളീധരൻ ഉദ്ഘാടനം ചെയ്തു. മുബശ്ശിറ, അസ്ലത്ത്, പി. ഇന്ദു, കെ. ഇന്ദു എന്നിവർ സംസാരിച്ചു. വിദ്യാർഥി പ്രതിനിധി ഫാത്തിമ നസ്‌റി നന്ദി പറഞ്ഞു. ലഹരിവിരുദ്ധ കാമ്പയിനും സംഘടിപ്പിച്ചു. വിഡിയോ പ്രദർശനം, പോസ്റ്റർ പ്രദർശനം, നോട്ടീസ് വിതരണം എന്നിവ നടന്നു. സെമിനാറിൽ പരപ്പനങ്ങാടി സിവിൽ എക്സൈസ് ഓഫിസർ എ. ബിജു, എക്സൈസ് പ്രിവൻറിവ് ഓഫിസർമാരായ ദിനേശൻ, ടി. രവീന്ദ്രനാഥ്, സ്റ്റാഫ് സെക്രട്ടറി വി. അബ്ദുല്ല എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ആർ.എസ്. മുരളീധരൻ അധ്യക്ഷത വഹിച്ചു. അസൈനാർ എടരിക്കോട് സ്വാഗതവും സൈഫുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.