മിനി പമ്പയില്‍ ലക്ഷം ദീപങ്ങള്‍ തെളിച്ചു

കുറ്റിപ്പുറം: മിനി പമ്പ ഇടത്താവള സംരക്ഷണ സമിതി നേതൃത്വത്തില്‍ മിനിപമ്പയില്‍ ലക്ഷം ദീപങ്ങള്‍ തെളിച്ചു. മല്ലൂര്‍ ശിവപാര്‍വതി ക്ഷേത്ര സന്നിധിയിലും നിളയോരങ്ങളിലും ദീപം തെളിയിക്കാന്‍ സ്ത്രീകളും കുട്ടികളും ശബരിമല തീര്‍ഥാടകരും എത്തി. ശബരിമല മുന്‍ മേല്‍ശാന്തി പി.എം. മനോജ് എമ്പ്രാന്തിരി ആദ്യ ദീപത്തിന് കൊളുത്തി. മന്ത്രി കെ.ടി. ജലീലും ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയും പരിപപാടിയില്‍ പങ്കാളികളായി. ഇടത്താവള സംരക്ഷണ സമിതി സെക്രട്ടറി ടി.വി. ശിവദാസ്, സി. ഹരിദാസ്, വി.എം.സി. നമ്പൂതിരി, കെ.വി. ശ്രീനാരായണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനം മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് സന്തോഷ് ആലങ്കോടിന്‍െറ പഞ്ചവാദ്യവും കലാമണ്ഡലം ഈശ്വരനുണ്ണിയുടെ ചാക്യാര്‍കൂത്തും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.