കോള്‍പടവുകളില്‍ ദേശാടനപ്പക്ഷികള്‍ വേട്ടയാടപ്പെടുന്നു

നിലമ്പൂര്‍: കോള്‍പടവുകളില്‍ താവളമുറപ്പിക്കുന്ന ദേശാടനപ്പക്ഷികള്‍ വേട്ടയാടല്‍ ഭീഷണിയില്‍. ജില്ലയിലെ കോള്‍ പടവുകളിലത്തെുന്ന ഓപണ്‍ ബില്‍ സ്റ്റോര്‍ക്ക് ഇനത്തില്‍പ്പെട്ട കൊക്കുകളാണ് വ്യാപകമായി വേട്ടയാടപ്പെടുന്നത്. പകല്‍സമയങ്ങളില്‍ കോള്‍പടവുകളില്‍ ഭക്ഷണം തേടുന്നതിനിടയിലും രാത്രി തോടുകളുടെയും അരുവികളുടെയും ഓരത്തുള്ള കൊറ്റില്ലങ്ങളിലും വെച്ചാണ് ഇവ വേട്ടയാടപ്പെടുന്നത്. എയര്‍ഗണ്‍ ഉപയോഗിച്ചും കെണിയൊരുക്കിയും തീറ്റയില്‍ വിഷം നല്‍കിയുമാണ് വേട്ടയാടല്‍. ഇന്ത്യക്ക് പുറമേ പാകിസ്താന്‍, ശ്രീലങ്ക, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഓപണ്‍ ബില്‍ സ്റ്റോര്‍ക്ക് ഇനത്തില്‍പ്പെട്ട കൊക്കുകളെ കാണുന്നത്. ജില്ലയുടെ മലയോരമേഖലകളില്‍ ഡിസംബര്‍ മാസത്തോടെയാണ് ഇവ കൂട്ടമായി എത്തുന്നത്. കോള്‍പടവുകളില്‍ തന്നെ ഇവകള്‍ ചേക്കേറുന്നത് വേട്ടയാടന്‍ എളുപ്പമാക്കുന്നു. കോള്‍പടവുകളില്‍ സന്ദര്‍ശകരായത്തെുന്ന നീലക്കോഴികളും വേട്ടയാടല്‍ ഭീഷണിയിലാണ്. ആമ്പല്‍ പൂവില്‍ വിഷം പുരട്ടിയാണ് നീലക്കോഴികളെ പിടികൂടുന്നത്. 2014 വരെ ജില്ലയില്‍ പക്ഷിവേട്ട വ്യാപകമായിരുന്നു. വൈല്‍ഡ് ലൈഫ് ചീഫ് കണ്‍സര്‍വേറ്ററുടെ കര്‍ശന നിര്‍ദേശം പ്രകാരം വേട്ടയാടലിനത്തെിരെ വനംവകുപ്പ് കര്‍ശന നടപടിയും ജാഗ്രതയും തുടങ്ങിയത്തോടെ വേട്ടയാടല്‍ അവസാനിച്ചിരുന്നു. എന്നാല്‍, വനംവകുപ്പിന്‍െറ ജാഗത്ര കുറഞ്ഞതോടെ വേട്ടയാടല്‍ വീണ്ടും വ്യാപകമായിരിക്കുകയാണ്. പക്ഷികളെ വേട്ടയാടല്‍ വനം-വന്യജീവിസംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ നാല് പ്രകാരം മൂന്ന് വര്‍ഷം വരെ തടവും കാല്‍ ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.