വിദേശ നിക്ഷേപകർക്ക് എല്ലാ സൗകര്യവും നൽകും -ആനന്ദ് ജി. ഗീഥെ വിദേശ നിക്ഷേപകർക്ക് എല്ലാ സൗകര്യവും നൽകും -ആനന്ദ് ജി. ഗീഥെ പാലക്കാട്: വിദേശ നിക്ഷേപകർക്ക് രാജ്യത്ത് നിക്ഷേപം നടത്തുന്നതിന് എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര വൻകിട വ്യവസായ, പൊതുമേഖല മന്ത്രി ആനന്ദ് ജി. ഗീഥെ. പാലക്കാട് കഞ്ചിക്കോട് ഫ്ലൂയിഡ് കൺട്രോൾ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (എഫ്.സി.ആർ.ഐ) സംഘടിപ്പിച്ച ഗ്ലോബൽ കോൺഫറൻസും പ്രദർശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി വിദേശ നിക്ഷേപകർക്ക് ഇന്ത്യയിൽ സൗകര്യങ്ങൾ ചെയ്ത് കൊടുക്കാൻ ആവശ്യമെങ്കിൽ നയങ്ങളിൽ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു. സ്വയംഭരണാവകാശമുള്ള സ്ഥാപനമാണ് എഫ്.സി.ആർ.ഐ എന്നതുകൊണ്ടുതന്നെ മുഴുവൻ പ്രവർത്തന സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. സ്ഥാപനത്തിെൻറ നല്ല നടത്തിപ്പിന് കേന്ദ്ര സർക്കാറിൽനിന്ന് ഒരുവിധ തടസ്സവുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. എഫ്.സി.ആർ.ഐയിൽ പുതിയതായി സ്ഥാപിച്ച വാൽവ് കാവിറ്റേഷൻ ടെസ്റ്റ് ഫെസിലിറ്റിയും മന്ത്രി ഉദ്ഘാടനം ചെയ്തു. വൻകിട വ്യവസായ, പൊതുമേഖല ഡയറക്ടർ റിതു പാണ്ഡെ അധ്യക്ഷത വഹിച്ചു. പ്രഫ. അരുൺകുമാർ, ഡോ. പീറ്റർ ലൂക്കാസ്, ഡോ. ഡൊമിനിക് പ്രസക്, ഡോ. ജേക്കബ് ചന്ദാപിള്ളൈ, ഡോ. എസ്. രാംമോഹൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.