കോൺഗ്രസ് മാർച്ച്: 500ഓളം പേർക്കെതിരെ കേസ്

രണ്ടു പേർ അറസ്റ്റിൽ; 500ഓളം പേർക്കെതിരെ കേസ് നിലമ്പൂർ: പി.വി. അൻവർ എം.എൽ.എയുടെ കക്കാടംപൊയിൽ വാട്ടർ തീം പാർക്കിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട് നേതാക്കൾ ഉൾപ്പെടെ 500ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തു. ഡി.സി.സി പ്രസിഡൻറുമാരായ ടി. സിദ്ദീഖ്, വി.വി പ്രകാശ്, കെ.പി.സി.സി സെക്രട്ടറി വി.എ. കരീം, കെ.പി.സി.സി അംഗം ആര‍്യാടൻ ഷൗക്കത്ത്, ഡി.സി.സി അംഗങ്ങളായ അഡ്വ. ബാബു മോഹനകുറുപ്പ്, എം.എ. റസാഖ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറുമാരായ എ. ഗോപിനാഥ്, പാണായി ജേക്കബ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പാലോളി െമഹ്ബൂബ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. അജ്മൽ തുടങ്ങിയവർക്കെതിരെയാണ് കേസ്. അനുമതിയില്ലാതെ പ്രകടനം നടത്തി ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് കേസ്. പൊലീസിനെ ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ചതിനും കൃത‍്യനിർവഹണം തടസ്സപ്പെടുത്തിയതിനും രണ്ട് പേരെ ജാമ‍്യമില്ല കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. എടക്കര അറനാടംപാടം ചെങ്കോടൻ ഫൈസൽ (30), ചെമ്പ്രശ്ശേരി തുരുത്തിൽ ഷബീർ ജാൻ (29) എന്നിവരാണ് അറസ്റ്റിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.