യു.ജി.സി നെറ്റ്; ഫീസ് കുത്തനെ കൂട്ടിയത് അപേക്ഷകർക്ക് ഇരുട്ടടിയാകുന്നു കൽപറ്റ: മുമ്പെങ്ങുമില്ലാത്തവിധം യു.ജി.സി നാഷനൽ എലിജിബിലിറ്റി ടെസ്റ്റിെൻറ അപേക്ഷ ഫീസ് കുത്തനെകൂട്ടിയതിനു പിന്നാലെ ആധാറും നിർബന്ധമാക്കി. ആദ്യം ആധാർ നമ്പറോ ആധാർ എൻറോൾമെൻറ് നമ്പറോ നൽകിയാലേ അപേക്ഷ ഒാൺലൈനായി നൽകുന്നത് തുടരാനാകൂ. ആധാർ കാർഡ് ഉള്ള അപേക്ഷകർ നമ്പറും പേരും ജനനതീയതിയും ഒാൺലൈനിൽ നൽകണം. ആധാർ ഇല്ലാത്ത അപേക്ഷകർ ആധാർ എൻറോൾമെൻറ് സെൻററിലൂടെ നടപടികൾ പൂർത്തിയാക്കി എൻറോൾമെൻറ് നമ്പർ രേഖപ്പെടുത്തണം. ജമ്മു കശ്മീർ, അസം, മേഘാലയ എന്നിവിടങ്ങളിലൊഴിച്ച് മറ്റു സംസ്ഥാനങ്ങളിലെല്ലാം ഇത് ബാധകമാണ്. ജനറൽ വിഭാഗത്തിൽ മുമ്പെങ്ങുമില്ലാത്തവിധം 1000 രൂപയാണ് ഇത്തവണ അപേക്ഷ ഫീസായി വാങ്ങുന്നത്. ഒ.ബി.സി വിഭാഗത്തിന് 500, എസ്.സി/എസ്.ടി വിഭാഗത്തിന് 250 എന്നിങ്ങനെയാണ് ഫീസ് വർധിപ്പിച്ചിരിക്കുന്നത്. എല്ലാ വിഭാഗക്കാർക്കും ഫീസ് വർധന ബാധകമാക്കിയിട്ടുണ്ട്. ഫീസിന് പുറമെ ബാങ്ക് സർവിസ് ചാർജും നൽകണം. കഴിഞ്ഞ ജനുവരിയിലെ പരീക്ഷക്ക് ജനറൽ വിഭാഗം–600, ഒ.ബി.സി–300, എസ്.സി/എസ്.ടി–150 എന്നിങ്ങനെയായിരുന്നു ഫീസ്. അടിക്കടി ഫീസ് വർധിപ്പിക്കുന്ന രീതിയാണിപ്പോൾ സി.ബി.എസ്.ഇ പിന്തുടരുന്നത്. യു.ജി.സിയിൽനിന്ന് സി.ബി.എസ്.ഇ ഏറ്റെടുത്ത ഉടനെയും ഫീസ് ഉയർത്തിയിരുന്നു. ഫീസ് വർധനക്കു പുറമെ ജനറൽ പേപ്പറിൽ 50 ചോദ്യങ്ങളായി ചുരുക്കിയതും അപേക്ഷകർക്ക് തിരിച്ചടിയാണ്. നേരത്തേ ജനറൽ പേപ്പറിന് 60 ചോദ്യങ്ങളിൽ 50 ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ മതിയായിരുന്നു. നവംബർ അഞ്ചിന് നടക്കുന്ന പരീക്ഷക്ക് സെപ്റ്റംബർ 11വരെയാണ് ഒാൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി. ജിനു എം. നാരായണൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.