വിധി മതസ്വാതന്ത്ര്യത്തിലുള്ള കൈകടത്തൽ ^മുനവ്വറലി തങ്ങൾ

വിധി മതസ്വാതന്ത്ര്യത്തിലുള്ള കൈകടത്തൽ -മുനവ്വറലി തങ്ങൾ മലപ്പുറം: മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീംകോടതി വിധി മതസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. രാജ്യത്ത് ഓരോ പൗരനും അവ​െൻറ മതാചാരങ്ങൾ നിർവഹിക്കാനുള്ള അവകാശമുണ്ടായിരിക്കെ, ഇത്തരം നിയമനിർമാണങ്ങൾ നടത്തുമ്പോൾ ശരീഅത്ത് വ്യവസ്ഥകൾ പാലിക്കപ്പെടണം. ത്വലാഖ് ദുരുപയോഗം തടയുകയാണ് ലക്ഷ്യമെങ്കിൽ അത് ചർച്ചയിലൂടെയാകണം. മുസ്ലിം വ്യക്തിനിയമ ബോർഡ് നേരത്തേ മുസ്ലിംകളുടെ നിലപാട് കേന്ദ്രസർക്കാറിനെ അറിയിച്ചതാണ്. അതൊന്നും മുഖവിലക്കെടുക്കാതെ വിധി പറയുന്നത് പ്രതിഷേധാർഹമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.