-------------------------------------------------------------------നിലമ്പൂര്‍: ജില്ല ആശുപത്രിയിലെ കാരുണ്യ ഫാര്‍മസിയിലെ മരുന്ന് ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എച്ച്.എം.സി അംഗം ആശുപത്രിയിൽ നിരാഹാര സമരം നടത്തി. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ജില്ല സെക്രട്ടറികൂടിയായ ബിനോയ് പാട്ടത്തിലാണ് നിരാഹാരമിരുന്നത്. സമരം ആശുപത്രി കോമ്പൗണ്ടിന് പുറത്തേക്ക് മാറ്റണമെന്ന് പൊലീസ് ആവശ്യപ്പെെട്ടങ്കിലും തയാറാകാതെ വന്നതോടെ ഇയാള അറസ്റ്റ് ചെയ്തു നീക്കി. ആശുപത്രിയുടെ ദൈനംദിന പ്രവൃത്തികള്‍ക്ക് തടസ്സമായി കോമ്പൗണ്ടിനുള്ളില്‍ സമരം നടത്തിയതിനായിരുന്നു അറസ്റ്റ്. പിന്നീട്ട് ജാമ‍്യത്തിൽ വിട്ടു. കാരുണ്യ ഫാര്‍മസിയില്‍ കഴിഞ്ഞ ജൂൺ മുതല്‍ മരുന്ന് ക്ഷാമം നിലനിൽക്കുകയാണ്. സാധാരണക്കാരായ രോഗികള്‍ക്ക് ഏറെ ആശ്വാസമാണ് കാരുണ്യ ഫാര്‍മസി. കേരള മെഡിക്കല്‍ കോർപറേഷന് നല്‍കാനുള്ള തുക നല്‍കാത്തതാണ് മരുന്ന് വിതരണം മുടങ്ങിയതെന്ന് എച്ച്.എം.സി അംഗം കൂടിയായ ബിനോയ് പാട്ടത്തില്‍ പറയുന്നു. 18 ലക്ഷം രൂപയാണ് നല്‍കാനുള്ളത്. ഒരുമാസം രണ്ട് കോടിയോളം വിറ്റുവരവും 25 ലക്ഷം രൂപയോളം ലാഭവുമുള്ള സ്ഥാപനമാണിത്. എച്ച്.എം.സി യോഗത്തില്‍ പ്രശ്‌നം ഉന്നയിച്ചിട്ടും നടപടിയെടുക്കാത്തതിനെ തുടർന്നാണ് ഉപവാസം നടത്താന്‍ തയാറായതെന്ന് ബിനോയ് പാട്ടത്തില്‍ പറഞ്ഞു. എന്നാല്‍, ജി.എസ്.ടി നടപ്പില്‍ വന്നതിന് ശേഷമുള്ള സാങ്കേതിക തടസ്സങ്ങള്‍ മാത്രമാണ് മുരുന്നു ക്ഷാമത്തിന് കാരണെമന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ. സി. ഹമീദ് പറയുന്നത്. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി എച്ച്.എം.സി യോഗം ഉടന്‍ ചേരുന്നതിന് തീരുമാനമെടുത്തിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു. പടം: 2: ബിനോയ് പാട്ടത്തിൽ നിലമ്പൂർ ജില്ല ആശുപത്രിയിൽ ഉപവാസ സമരം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.