പാലക്കാട് കോട്ടമൈതാനം: ഓണം-ബക്രീദ് മേള. ഉദ്ഘാടനം മന്ത്രി എ.കെ. ബാലൻ -10.00 പാലക്കാട് വിക്ടോറിയ കോളജ്: യുക്തിവാദി കുടുംബം ജില്ലതല കൂട്ടായ്മ -11.00 കിണാശ്ശേരി തസ്രാക്ക് ഒ.വി. വിജയൻ സ്മാരകം: ശിൽപശാല -10.00 പാലക്കാട് സുൽത്താൻപേട്ട പബ്ലിക് ലൈബ്രറി ഹാൾ: സൃഷ്ടി പാലക്കാട് നടത്തുന്ന സാഹിത്യ സദസ്സ് -10.00 വിവാഹം ആലത്തൂർ: കാവശ്ശേരി ആനമാറി കുട്ടംകുളം വീട്ടിൽ നസീറിെൻറ മകൾ സീനത്തും പഴയന്നൂർ പാറക്കൽ വീട്ടിൽ പരേതനായ മുഹമ്മദിെൻറ മകൻ മുഹമ്മദ് കാസിമും വിവാഹിതരായി. പറളി: പുതനൂർ പള്ളിപ്പറമ്പിൽ സജീർ മൻസിലിൽ ടി.എൻ. സിദ്ദീഖ് ഹാജിയുടെ മകൻ ടി.എസ്. ഷെഫീഖും കല്ലൂർ പൊന്നിയംപാടം വീട്ടിൽ പി.എച്ച്. സെയ്തു മുഹമ്മദിെൻറ മകൾ ഹസ്നയും വിവാഹിതരായി. സാമൂഹികനീതി വകുപ്പ് ശിൽപശാല അഗളി: അട്ടപ്പാടിയിലെ മസ്തിഷ്ക ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കൾക്കായി സാമൂഹികനീതി വകുപ്പിെൻറ ആഭിമുഖ്യത്തിൽ ശിൽപശാല നടത്തി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഈശ്വരിരേശൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. അട്ടപ്പാടി ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോക്ടർ അജയ്, സ്പെഷൽ സ്കൂൾ െട്രയിനി സ്വയംപ്രഭ എന്നിവർ ഭിന്നശേഷി കുട്ടികളുടെ പരിചരണവും സംരക്ഷണത്തെയും കുറിച്ച് ക്ലാസുകളെടുത്തു. അട്ടപ്പാടി സാമൂഹികനീതി വകുപ്പ് മേധാവി ഡോ. രാജേശ്വരി, ട്രൈബൽ സ്പെഷാലിറ്റി നോഡൽ ഓഫിസർ ഡോക്ടർ പ്രഭുദാസ്, വിശ്വനാഥൻ, മാത്യു എന്നിവർ സംസാരിച്ചു. ഭിന്നശേഷിക്കാരും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.