യു.പി ആശുപത്രിയിൽ അഞ്ച്​ കുട്ടികൾ കൂടി മരിച്ചു

യു.പി ആശുപത്രിയിൽ അഞ്ച് കുട്ടികൾ കൂടി മരിച്ചു ഗോരഖ്പുർ(യു.പി): കുട്ടികളുടെ കൂട്ടമരണം നടന്ന ബാബ രാഘവ്ദാസ് മെഡിക്കൽ കോളജിൽ എൻസെഫലൈറ്റിസ് രോഗം ബാധിച്ച അഞ്ച് കുട്ടികൾകൂടി മരിച്ചു. ഇേതാടെ, പത്തുദിവസത്തിനിടെയുണ്ടായ മരണസംഖ്യ 71 ആയി. ജനുവരി മുതൽ 144 എൻസെഫലൈറ്റിസ് രോഗികളാണ് മരിച്ചത്. രോഗബാധിതരായി 14 കുട്ടികളെ ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോൾ 64 പേരാണ് എൻസെഫലൈറ്റിസിന് ചികിത്സയിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.