കോട്ടക്കൽ: നടത്തി കോട്ടക്കൽ നഗരസഭ. പരപ്പനങ്ങാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫേസ് ഫൗണ്ടേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണക്കിന് പേരാണ് ഒത്തുചേർന്നത്. ചക്രക്കസേരയിൽ റാലി, കലാപരിപാടികൾ, സാംസ്കാരിക സദസ്സ് തുടങ്ങിയ പരിപാടികളും നടന്നു. സി.എച്ച് ഓഡിറ്റോറിയത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ.കെ. നാസർ അധ്യക്ഷത വഹിച്ചു. ബുഷ്റ ഷബീർ, ടി.വി. സുലൈഖാബി, സാജിദ് മങ്ങാട്ടിൽ, ടി.പി. സുബൈർ, യു.എ. ഷബീർ, മേലേതിൽ നസീർ എന്നിവർ സംസാരിച്ചു. നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. പടം / കോട്ടക്കൽ സ്റ്റാൻഡിൽ ഒത്തുചേർന്ന ഭിന്നശേഷിക്കാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.