എസ്​.എസ്​.എഫ് തൃത്താല ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു

തൃത്താല: എസ്.എസ്.എഫ് തൃത്താല ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു. തുടർച്ചയായ ഏഴാം തവണയും ആലൂർ സെക്ടർ ഓവറോൾ ചാമ്പ്യന്മാരായി. പടിഞ്ഞാറങ്ങാടി സെക്ടർ രണ്ടാം സ്ഥാനവും കൂറ്റനാട് സെക്ടർ മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിലെ നാല് മത്സരങ്ങളിൽ ഒന്നാം സ്ഥാനവുമായി 32 പോയൻറ് നേടി ആലൂർ സെക്ടറിലെ അഹ്മദ് മിദ്ലാജ് കലാപ്രതിഭയായി. സമാപന സംഗമം എസ്.എസ്.എഫ് മുൻ സംസ്ഥാന കമ്മിറ്റിയംഗം അഷ്റഫ് അഹ്സനി ആനക്കര ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡൻറ് ഹാഫിള് സഈദ് അഹ്സനി അധ്യക്ഷത വഹിച്ചു. കുഞ്ഞാപ്പ ഹാജി ചേക്കോട്, ഫൈസൽ സഖാഫി കൂടല്ലൂർ, മുഹമ്മദ് കുട്ടി ഹാജി, അബു ഹാജി എന്നിവർ ട്രോഫികൾ കൈമാറി. പി.കെ. അബ്ദുലത്വീഫ് അറക്കൽ, സഫ്വാൻ റഹ്മാനി എന്നിവർ സംസാരിച്ചു. ശരീഫ് നുസ്രി സ്വാഗതവും ജഅ്ഫർ കക്കാട്ടിരി നന്ദിയും പറഞ്ഞു. ചിത്രം: എസ്.എസ്.എഫ് തൃത്താല ഡിവിഷൻ സാഹിത്യോത്സവിൽ ഒാവറോൾ ചാമ്പ്യന്മാരായ ആലൂർ സെക്ടർ ടീമിന് േട്രാഫി സമ്മാനിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.