മലപ്പുറം നഗരം ഇപ്പോഴും 'കംഫർട്ട'ല്ല

കുന്നുമ്മലിലെ കംഫർട്ട് സ്റ്റേഷൻ അടച്ചിടുന്നതായി പരാതി മലപ്പുറം: വേനലിൽ വെള്ളമില്ലാത്തതി​െൻറ പേരിൽ അടച്ചിട്ട കുന്നുമ്മലിലെ കംഫർട്ട് സ്റ്റേഷൻ ഇപ്പോഴും പൂർണമായി പ്രവർത്തനസജ്ജമായില്ല. ജലവിതരണം പൂർണരീതിയിൽ ആരംഭിച്ചിട്ടും പല സമയങ്ങളിലും അടച്ചിടുന്നതായാണ് പരാതി. കഴിഞ്ഞ ഏപ്രിലിൽ ഇക്കാര്യം നഗരസഭ കൗൺസിലിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, വെള്ളക്ഷാമമെന്നാണ് അധികൃതർ അന്ന് കാരണം പറഞ്ഞത്. കുന്നുമ്മലിൽ പാലക്കാട്--കോഴിക്കോട് ദേശീയപാതക്കരികിലാണ് സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള കംഫർട്ട് സ്റ്റേഷനുള്ളത്. പാലക്കാട്, കോഴിക്കോട്, തിരൂർ ഭാഗങ്ങളിലേക്കുള്ള ബസ് സ്റ്റോപ്പുകൾ ഈ ഭാഗത്താണ്. നിരവധി യാത്രക്കാരാണ് വെള്ളിയാഴ്ച ഇവിടെയെത്തി നിരാശരായി മടങ്ങിയത്. എന്നാൽ, ചിലർ കംഫർട്ട് സ്റ്റേഷന് പിറകുവശത്ത് പോയി കാര്യം സാധിച്ചാണ് തിരിച്ചുപോയത്. പാസ്പോർട്ട് ഓഫിസ് പരിസരത്തെ ഇ--ടോയ്ലറ്റ് ഇനിയും തുറക്കാനായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.