പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തില്‍ തെരുവുനായ് ശല്യം രൂക്ഷമാവുന്നു. പഞ്ചായത്തിലെ പലയിടങ്ങളിലും അലഞ്ഞുതിരിഞ്ഞ് നായ്ക്കള്‍ കാല്‍നടയാത്രക്കാര്‍ക്കും സ്കൂള്‍ കുട്ടികള്‍ക്കും ഭീഷണി ഉയർത്തുന്നുണ്ട്. കഴിഞ്ഞദിവസം ഉള്ളാട് പ്രദേശത്ത് സ്ത്രീക്കും കുട്ടികള്‍ക്ക് നേരെയും തെരുവുനായുടെ ആക്രമണമുണ്ടായി. ക്ഷേത്രപറമ്പിലും ആളൊഴിഞ്ഞ പറമ്പുകളും ഇവയുടെ വിഹാരകേന്ദ്രങ്ങളാവുകയാണ്. തെരുവുനായ്ക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ ഇതുവരെ തയാറാവാത്തതില്‍ നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ട്. ഫോട്ടോ ppm 2 പൂക്കോട്ടുംപാടം അങ്ങാടിയില്‍ അലഞ്ഞുതിരിയുന്ന മുറിവേറ്റ തെരുവുനായ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.