െകാച്ചി: ന്യൂനപക്ഷ മാനേജ്മെൻറുകള്‍ക്ക് കീഴിെല സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ സാമുദായിക സംവരണത്തിന് റവന്യൂ അധികൃതരുടെ സർട്ടിഫിക്കറ്റ് മാത്രം നിർബന്ധമാക്കിയ സർക്കാർ ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ. സംവരണ സീറ്റിലെ പ്രവേശനത്തിന് സമുദായം വ്യക്തമാക്കി മതനേതാക്കൾ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയെന്ന ജൂലൈ 29ലെ ഉത്തരവ് റദ്ദാക്കി ചുമതല റവന്യൂ ഉദ്യോഗസ്ഥർക്ക് കൈമാറിയ ആഗസ്റ്റ് മൂന്നിലെ ഉത്തരവാണ് സ്റ്റേ ചെയ്തത്. സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള അവസാന തീയതി 14 വരെ നീട്ടിയ കോടതി, ഇതിനായി വിജ്ഞാപനം പുറപ്പെടുവിക്കാനും സർക്കാറിനോട് നിർദേശിച്ചു. ഉത്തരവ് പ്രകാരം െവള്ളിയാഴ്ചയായിരുന്നു അവസാന തീയതി. ക്രിസ്ത്യൻ മാനേജ്മെൻറ്സ് അസോസിയേഷൻ, അമല, ജൂബിലി, േകാലഞ്ചേരി മെഡിക്കൽ കോളജുകൾ, പുഷ്പഗിരി മെഡിക്കൽ, ഡെൻറൽ കോളജുകൾ തുടങ്ങിയവർ നൽകിയ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിെൻറ ഇടക്കാല ഉത്തരവ്. ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ കോളജുകളിലെ സാമുദായിക േക്വാട്ട പ്രവേശനത്തിന് ജാതിസർട്ടിഫിക്കറ്റ് റവന്യൂ അധികൃതരിൽനിന്നും സമുദായ സർട്ടിഫിക്കറ്റ് മതമേധാവികളിൽനിന്നും ഹാജരാക്കാനായിരുന്നു ജൂൈല 29ലെ ഉത്തരവ്. പരാതി ഉയർന്നതിനെ തുടർന്ന് ഇത് റദ്ദാക്കിയാണ് റവന്യൂ അധികൃതർ സർട്ടിഫിക്കറ്റ് നൽകണമെന്ന പുതിയ ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.