എസ്.എസ്.എഫ് ജില്ല സാഹിത്യോത്സവ്​ 19, 20 തീയതികളിൽ മഞ്ചേരിയിൽ

മഞ്ചേരി: സുന്നി സ്റ്റുഡൻറ് ഫെഡറേഷൻ (എസ്.എസ്.എഫ്) 24ാമത് സാഹിത്യോത്സവി‍​െൻറ ഭാഗമായി ശനിയാഴ്ച മഞ്ചേരിയിൽ ഘോഷയാത്ര നടത്തും. കച്ചേരിപ്പടി ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച് ചുള്ളക്കാട് സ്കൂളിൽ സമാപിക്കും. ജില്ലതല മത്സരങ്ങൾ 19, 20 തീയതികളിൽ നടക്കും.19ന് വൈകീട്ട് ഉദ്ഘാടനം നടക്കും. ജില്ല സാഹിത്യോത്സവി‍​െൻറ ഭാഗമായി 12ന് രാവിലെ ചുള്ളക്കാട് ജി.യു.പി സ്കൂൾ അങ്കണത്തിൽ വിദ്യാർഥികൾക്കായി വിവധ രചന മത്സരങ്ങൾ നടത്തും. 12 മുതൽ ജില്ല സാഹിത്യോത്സവ് നടക്കുന്നതുവരെ വിവിധ പരിപാടികൾ അനുബന്ധമായി നടത്തും. ചുള്ളക്കാട് ഗവ. യു.പി സ്കൂളിൽ ഒരു ക്ലാസ് മുറി നവീകരിച്ച് നൽകുന്നതി‍​െൻറ സമർപ്പണവും ആഗസ്റ്റ് 14ന് നഗരസഭ വൈസ് ചെയർമാൻ വി.പി. ഫിറോസ് നടത്തും. വാർത്തസമ്മേളനത്തിൽ അലവി ദാരിമി, ഹസൈനാർ സഖാഫി, മുഹമ്മദ് ഷരീഫ് നിസാമി, കെ. സൈനുദ്ദീൻ സഖാഫി, കെ.പി. മുഹമ്മദ് യൂസുഫ്, എ.എ. റഹീം എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.