കൺവെൻഷനും കുടുംബസഹായ ഫണ്ട് വിതരണവും

കൂറ്റനാട്: സി.ഐ.ടി.യു തൃത്താല ഡിവിഷൻ കൺവെൻഷനും ചുമട്ടുതൊഴിലാളി യൂനിയൻ അംഗങ്ങളായിരുന്ന ഉണ്ണികൃഷ്ണൻ, ബിജു എന്നിവരുടെ കുടുംബാംഗങ്ങളെ സഹായിക്കാൻ തൊഴിലാളികളിൽനിന്ന് സ്വരൂപിച്ച കുടുംബസഹായ ഫണ്ട് കൈമാറലും നടന്നു. കൂറ്റനാട് നടന്ന കൺവെൻഷനിൽ സി.പി.എം ഏരിയ സെക്രട്ടറി വി.കെ. ചന്ദ്രൻ ഉണ്ണികൃഷ്ണ​െൻറ ഭാര്യ സജിനി, ബിജുവി​െൻറ ഭാര്യ ആശ എന്നിവർക്ക് ഫണ്ട് കൈമാറി. എം.വി. കാദർ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് പി.എൻ. മോഹനൻ, ഡിവിഷൻ പ്രസിഡൻറ് പി.ആർ. കുഞ്ഞുണ്ണി, വി. അനിരുദ്ധൻ എന്നിവർ സംസാരിച്ചു. കെ. മനോഹരൻ സ്വാഗതവും എ. കുട്ടിനാരായണൻ നന്ദിയും പറഞ്ഞു. വ്യവസായിക്ക് ഐക്യദാർഢ്യവുമായി പ്രദേശവാസികൾ പടിഞ്ഞാറങ്ങാടി: പട്ടിത്തറ പഞ്ചായത്തിന് മുന്നിൽ പടിഞ്ഞാറങ്ങാടി- തൃത്താല പാതയോരത്ത് രഹ്ന ഹോം ആൻഡ് െഡവലപ്പേഴ്സ് കെട്ടിട നിർമാണ വ്യവസായി സക്കീർ ഹുസൈന് ഐക്യദാർഢ്യവുമായി പ്രദേശവാസികൾ രംഗത്ത്. ഇതി​െൻറ ഭാഗമായി 'പൈസ വേണ്ട പദ്ധതി മതി' മുദ്രാവാക്യം ഉയർത്തി നാട്ടുകാർ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. വികസനത്തെ എതിർക്കുന്നവരെ എന്ത് വില കൊടുത്തും നേരിടുമെന്നും ഇവർ പറയുന്നു. സുപ്രീംകോടതി പരാമർശം; കർണാടക സർക്കാറിേനറ്റ പ്രഹരം -പി.ഡി.പി കൂറ്റനാട്: മഅ്ദനിയുടെ ജാമ്യവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നടത്തിയ പരാമർശങ്ങൾ കർണാടക സർക്കാറിേനറ്റ പ്രഹരമാെണന്ന് പി.ഡി.പി ജില്ലകമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. മഅ്ദനിയുടെ മോചനത്തിനായി ജനങ്ങൾ രംഗത്തുവരണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ഷംസുദ്ദീൻ, തോമസ് മാഞ്ഞൂരാൻ, സിയാഹുദ്ദീൻ, മൊയ്തീൻ, ബഷീർ, ഷാഹുൽ ഹമീദ്, മുഹമ്മദാലി തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.