പ്രകൃതി വിരുദ്ധ പീഡനം: 67കാരനുൾപ്പെടെ മൂന്നുപേർ പിടിയിൽ

വണ്ടൂർ: 13കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ 67കാരനുൾപ്പെടെ മൂന്നുപേർ പിടിയിൽ. ചോക്കാട് സ്വദേശികളായ കണ്ണിയൻ മെഹബൂബ് (45), പൂഴിമ്മൽ ഗോവിന്ദൻ (67), മാഞ്ചേരി അബ്ദുൽ ഹക്കീം (35) എന്നിവരെയാണ് വണ്ടൂർ സി.െഎ എ.ജെ. ജോൺസൻ അറസ്റ്റ് ചെയ്തത്. രണ്ടുവർഷത്തോളമായി കുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചതിന് ഏഴ് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. രഹസ്യ വിവരത്തെത്തുടർന്ന് ഏഴാം ക്ലാസുകാര​െൻറ മൊഴിയെടുത്തപ്പോഴാണ് പീഡന വിവരം പുറത്തായത്. രണ്ടുവർഷമായി കുട്ടിയെ പണം നൽകി പ്രലോഭിപ്പിച്ച് വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. ഏഴ് പ്രതികളിൽ മൂന്നുപേർ പ്രായപൂർത്തിയാകാത്തവരാണ്. പിടിയിലാകാനുള്ള മറ്റൊരാൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികൾക്കെതിരെ ഐ.പി.സി, പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കാളികാവ് എസ്.ഐ എം.സി. പ്രമോദ്, എസ്.ഐ മോഹനൻ, എ.എസ്.ഐമാരായ കെ. ബഷീർ, കരീം, സി.പി.ഒമാരായ കെ. സ്വയംപ്രഭ, ജയേഷ്, ബിന്ദു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതികളെ മഞ്ചേരി പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. wdr Peedanam photo
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.