പെരിന്തല്‍മണ്ണ: ഏറെക്കാലം പെരിന്തല്‍മണ്ണ പൊലീസ് സബ്ഡിവിഷന് കീഴില്‍ സേവനം ചെയ്ത കണ്‍ട്രോള്‍ യൂനിറ്റ് വാഹനം നഷ്ടമായി. വാഹനത്തോടൊപ്പം സ്ഥിരമായി ജീവനക്കാരെ അയക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് തിരൂരിലേക്ക് മാറ്റിയത്. പെരിന്തല്‍മണ്ണ സബ് ഡിവിഷന് കീഴിലുള്ള നാല് സര്‍ക്കിള്‍ ഓഫിസുമായി ബന്ധപ്പെട്ടാണ് കണ്‍ട്രോള്‍ യുനിറ്റും വാഹനവും പ്രവര്‍ത്തിച്ചിരുന്നത്. അപകടം, പ്രകൃതിക്ഷോഭം, മോഷണം, അക്രമം എന്നിവ സംഭവിച്ചാല്‍ ആദ്യം ജനങ്ങളുടെ വിളിയത്തെുക പൊലീസ് കണ്‍ട്രോള്‍ യൂനിറ്റിലാണ്. പലപ്പോഴും അവിടെ നിന്നാണ് ബന്ധപ്പെട്ട അധികാരികള്‍ക്ക് സന്ദേശം പോകുക. എസ്.ഐ, എ.എസ്.ഐ, രണ്ട് സിവില്‍ പൊലീസുകാര്‍ ഡ്രൈവര്‍, വാഹനം എന്നിവയടങ്ങിയതാണ് കണ്‍ട്രോള്‍ യൂനിറ്റ്. ഇതില്‍ ഡ്രൈവര്‍, വാഹനം എന്നിവ മാത്രമാണ് സ്ഥിരമായുള്ളത്. സബ് ഡിവിഷന് കീഴിലെ പൊലീസ് സ്റ്റേഷനുകളില്‍നിന്ന് മറ്റുള്ളവരെ തവണ വെച്ച് ഡ്യുട്ടിക്ക് നിയോഗിക്കുകയാണ് പതിവ്. പൊലീസുകാരുടെ എണ്ണക്കുറവ് മൂലം കണ്‍ട്രോള്‍ യൂനിറ്റിലേക്ക് കൃത്യമായി ആളെ അയക്കാന്‍ കഴിയുന്നില്ല. ഇതുമൂലം യൂനിറ്റിന്‍െറ പ്രവര്‍ത്തനം ഇടക്കിടെ അവതാളത്തിലായി. പെരിന്തല്‍മണ്ണ യൂനിറ്റില്‍ മതിയായ ആളെ നിയമിക്കാന്‍ ആഭ്യന്തരവകുപ്പ് യഥാസമയം തയാറാവാത്തതാണ് പ്രശ്നം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.