ജില്ലാ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ ഇന്ന് തുടങ്ങും

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ ജില്ലാ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ് ശനിയാഴ്ച തുടങ്ങും. സിന്തറ്റിക് ട്രാക് അടക്കമുള്ള ആധുനിക സജ്ജീകരണങ്ങളോടു കൂടിയ സ്റ്റേഡിയത്തില്‍ 140 ഇനങ്ങളിലായാണ് മത്സരം. രാവിലെ ഒമ്പതിന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. യോഗ്യത തെളിയിക്കുന്ന പത്തക്ക രജിസ്ട്രേഷന്‍ നമ്പറുമായി എത്തുന്നവര്‍ക്ക് മാത്രമേ ഇത്തവണ ചാമ്പ്യന്‍ഷിപ്പില്‍ അവസരമുണ്ടാകൂ. മുന്‍ വര്‍ഷങ്ങളില്‍ മൂന്ന് ദിവസങ്ങളിലായി നടത്തിയിരുന്ന മേള ഇത്തവണ രണ്ടു ദിവസങ്ങളിലേക്ക് ചുരുക്കിയെന്ന പ്രത്യേകതയുമുണ്ട്. മത്സരഫലം പ്രഖ്യാപിച്ച് ഏതാനും സമയത്തിനുള്ളില്‍തന്നെ കായിക താരങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ള സൗകര്യങ്ങളും ഇത്തവണ ഒരുക്കിയിട്ടുണ്ട്. 10, 12 വയസ്സുള്ളവര്‍ക്കായി ജനുവരിയില്‍ കിഡ്സ് കായിക മേള നടത്താനും തീരുമാനിച്ചതായി ജില്ലാ അത്ലറ്റിക്സ് അസോസിയേഷന്‍ സെക്രട്ടറി എ.കെ. രവീന്ദ്രന്‍, പ്രസിഡന്‍റ് ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, വി.പി. മുഹമ്മദ് കാസിം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.