ഹര്‍ത്താലുമായി നിലമ്പൂരിലെ വ്യാപാരികള്‍ ഇനി സഹകരിക്കില്ല

നിലമ്പൂര്‍: ഭാവിയില്‍ ഹര്‍ത്താലുമായി സഹകരിക്കേണ്ടതില്ളെന്ന് തീരുമാനിച്ചതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിലമ്പൂര്‍ യൂനിറ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ വ്യപാര മേഖലയെ തകര്‍ക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ നഷ്ടം ഉണ്ടാവുന്നത് വ്യാപാരികള്‍ക്കാണ്. ഈ കാര്യങ്ങള്‍ അംഗങ്ങളെ ബോധ്യപ്പെടുത്തും. സ്വകാര്യ വാഹനങ്ങളും ചരക്ക് വാഹനങ്ങളും സര്‍വിസ് നടത്തുന്ന ഹര്‍ത്താല്‍ ദിനത്തില്‍ കടകളടച്ച് ഹര്‍ത്താല്‍ വിജയിപ്പിക്കുന്ന പ്രവണത നിലമ്പൂരിലെ വ്യാപാരികള്‍ അവസാനിപ്പിക്കുകയാണ്. നഗരസഭ പരിധിയിലെ വികസന പദ്ധതികളില്‍ പങ്കാളിത്തം ഉറപ്പുവരുത്തും. നിലമ്പൂരില്‍ അനുവദിച്ച സര്‍ക്കാര്‍ കോളജ് തുടങ്ങാത്തതില്‍ പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്‍റ് വിനോദ് പി. മേനോന്‍, കെ. സഫര്‍, പി.വി. സനില്‍ കുമാര്‍, കെ. നൗഷാദ്, റിയാസ് ചെമ്പന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.