കോടമഞ്ഞില്‍ പൊതിഞ്ഞ് മാലാപറമ്പ്; മനംനിറഞ്ഞ് ആസ്വാദകര്‍

കൊളത്തൂര്‍: മാലാപറമ്പിന്‍െറ മഴക്കാല കാഴ്ച ആസ്വദിക്കാനത്തെുന്ന സഞ്ചാരികളുടെ എണ്ണം കൂടുന്നു. പെരിന്തല്‍മണ്ണ-വളാഞ്ചേരി റോഡില്‍ മാലാപറമ്പിലാണ് ഈ ദൃശ്യവിരുന്ന്. മണ്ണില്‍തൊട്ടു നില്‍ക്കുന്ന കോടമഞ്ഞ് കാണാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേരാണ് ഇവിടെയത്തെിയത്. ഓണപ്പുടയുടെ മുകള്‍ഭാഗത്തും മാലാപറമ്പിലുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോടമഞ്ഞ് വിരുന്നത്തെിയത്. ഉയര്‍ന്ന പ്രദേശമായതിനാല്‍ മഴപെയ്യുമ്പോള്‍ താഴ്വാരങ്ങളിലെ കാഴ്ച ഏറെ പേരെ ആകര്‍ഷിക്കുന്നു. മാലാപറമ്പിനെ കുറിച്ച് കേട്ടറിഞ്ഞത്തെുന്നവരും അവിചാരിതമായി ഇതുവഴി കടന്നുപോകുമ്പോള്‍ വാഹനം നിര്‍ത്തി കാഴ്ച കാണുന്നവരും ആസ്വാദകരായുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.